കാസർകോട് ട്രെയിനിൽ മൊബൈൽ ഫോൺ കവർന്ന പ്രതി അറസ്റ്റിൽ
കാസർകോട്: ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോണും പവർ ബാങ്കും കവർന്ന കേസിൽ മധ്യപ്രദേശ് സ്വദേശിയെ കാസർകോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കഴിഞ്ഞ 25ന് രാത്രിയിലായിരുന്നു മോഷണം.
മലപ്പുറം ഇരുമ്പുഴി പഴങ്ങാടൻ പി. ഷനൂബ് റഹ്മാന്റെ 89,000 രൂപ വിലവരുന്ന ഐപാഡ് മൊബൈൽ ഫോണും പവർ ബാങ്കുമാണ് മോഷണം പോയത്.
കേസിലെ പ്രതിയായ മധ്യപ്രദേശ് സ്വദേശി ബരീദ്ര റാത്തൂർ (37)നെ ഇന്ന് കാസർകോട് ടൗണിൽ നിന്നാണ് കാസർകോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
What's Your Reaction?