ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കല്യാണി അമ്മയ്ക്ക് ആദരം

Jul 12, 2026 - 20:18
Jul 12, 2026 - 20:39
 0
ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കല്യാണി അമ്മയ്ക്ക് ആദരം

മടിക്കൈ: മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയത്തിൻ്റെ “വായന വസന്തം-വീട്ടിലേക്കൊരു പുസ്തകം” പദ്ധതിയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച എരട്ടുങ്ങൽ കല്യാണി അമ്മയെ മുണ്ടോട്ട് കീർത്തി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആദരിച്ചു.

മടിക്കൈ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. രാജൻ കുട്ട്യാനം ഉപഹാരം നൽകി. ചടങ്ങിൽ സി.പി.ഐ.എം തോട്ടിനാട്ട് ബ്രാഞ്ച് സെക്രട്ടറി കെ.വി. കുഞ്ഞിക്കോരൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രസിഡൻ്റ് സരോജിനി അധ്യക്ഷത വഹിച്ചു.

സി.ഡി.എസ് അംഗം ബിന്ദു, കുടുംബശ്രീ സെക്രട്ടറി സുജിഷ എ.വി എന്നിവർ സംസാരിച്ചു. വായനയോടുള്ള കല്യാണി അമ്മയുടെ ആത്മാർത്ഥമായ സമീപനം ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow