23.4 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ
കുമ്പള: 23.4 ലിറ്റർ കർണാടക മദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് റേഞ്ച് പ്രവന്റീവ് ഓഫീസർ ജിജിൻ എം വി അറസ്റ്റ് ചെയ്തു. മംഗൽപാടിക്കടുത്ത് ഭഗവതി നഗർ സ്വദേശി ഹരീഷാണ് പിടിയിലായത്. അഡ്ക്ക അംഗൻവാടിക്ക് സമീപം വെച്ചാണ് 180 മില്ലിയുടെ 130 ടെട്രാ പാക്കറ്റ് മദ്യവുമായി ഇയാളെ പിടികൂടിയത്. റെയ്ഡിൽ പ്രവന്റീവ് ഓഫീസർമാരായ മൊയ്തീൻ സാദിഖ്, കബീർ,സിവിൽ എക്സൈസ് ഓഫീസർ അവിനാശ് എന്നിവരും ഉണ്ടായിരുന്നു.
What's Your Reaction?