യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

Feb 28, 2026 - 13:33
 0
യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

കാസർക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. കാസർകോട് പാടി എടനീർ ചീരാളി സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ ഇടയന്നൂർ പാലയോട് ആർ യദുനന്ദി(21) നെയാണ് കണ്ണൂർ താളിക്കാവ് മഞ്ഞപ്പാലത്തു നിന്നും കാസർകോട് എ എസ് പി അച്യുത് അശോകിന്റെ മേൽനോട്ടത്തിൽ വനിത പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അജിതയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. 2024 ഫെബ്രുവരി മാസത്തിൽ യുവതിയുടെ വീടിനടുത്തുള്ള തോട്ടിൻ കരയിലെ കാടിന്റെ മറവിൽ വെച്ചും, തുടർന്ന് 2025 ഡിസംബർ വരെയുള്ള കാലയളവിൽ യുവതി താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ വെച്ചും ഇഷ്ടത്തിന്നു വിരുദ്ധമായി പ്രതി പീഡിപ്പിച്ചു എന്നതാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow