കക്കൂസ് കുഴിയിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു

Jun 6, 2026 - 21:24
 0
കക്കൂസ് കുഴിയിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു

കാസർകോട്: പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ മധൂർ മഞ്ചത്തടുക്കയിലെ അഹമ്മദ് സാജിദ്–അസ്മിന ദമ്പതികളുടെ മകൻ മുഹമ്മദ് അയാൻ ഷാഫി (6) ആണ് മരിച്ചത്.

കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്തെ പണി നടന്നുകൊണ്ടിരുന്ന വീടിന്റെ കക്കൂസ് കുഴിയിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കാസർകോട് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow