വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ കുംബഡാജെ ആജിലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പുഷ്പാവതി(67)യെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കാണപ്പെട്ടത്. മുറിയിൽ പിടിവലി നടന്നതിന്റെ അടയാളങ്ങളുണ്ട്. മുഖത്ത് നഖം കൊണ്ട് മാന്തിയതിന്റെ പാടുകളും കാണപ്പെട്ടു. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുഷ്പാവതിയുടെ കഴുത്തിൽ നിന്ന് കരിമണിമാല കാണാതായതായി സംശയിക്കുന്നതിനാൽ മോഷണത്തിനിടയാണ് മരണ സംഭവിച്ചതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?