കുറ്റ്യാടിയിൽ പുഴയിൽ വീണ് അമ്മയും മകനും മരിച്ചു

Jun 6, 2026 - 21:34
 0
കുറ്റ്യാടിയിൽ പുഴയിൽ വീണ് അമ്മയും മകനും മരിച്ചു

കുറ്റ്യാടി: കുറ്റ്യാടിയിൽ പുഴയിൽ വീണ് അമ്മയും ഏഴ് വയസ്സുകാരനായ മകനും മരിച്ചു. വൈകിട്ട് പുഴയിൽ തുണി അലക്കാനെത്തിയപ്പോഴാണ് ദാരുണ അപകടമുണ്ടായത്.

കാൽവഴുതി പുഴയിലേക്ക് വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ശക്തമായ ഒഴുക്കിൽപ്പെട്ടത്. പാലേരി സ്വദേശിയായ തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ ഭാര്യയും ഫാർമസിസ്റ്റുമായ രമ്യ (35) ആണ് മരിച്ചത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ആദ്യം രമ്യയുടെ മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഏഴ് വയസ്സുകാരനായ മകന്റെ മൃതദേഹവും കണ്ടെത്തി.

തുണി അലക്കുന്നതിനിടെയാണ് കുട്ടി പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ അമ്മ പുഴയിലേക്ക് ചാടിയെങ്കിലും ഇരുവരും അടിയൊഴുക്കിൽ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും ചേലക്കാട്, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow