നീലേശ്വരം പോലീസ് കൂട്ടായ്മ ഉദ്ഘാടനവും യാത്രയയപ്പും സംഘടിപ്പിച്ചു
നീലേശ്വരം: നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുമുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ കൂട്ടായ്മയായ നീലേശ്വരം പോലീസ് കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം വ്യാപാര ഭവനിൽ പ്രശസ്ത നാടക കലാകാരനും അധ്യാപകനുമായ രാജ് മോഹൻ നീലേശ്വരം നിർവഹിച്ചു. നീലേശ്വരം പോലീസ് കൂട്ടായ്മയുടെ പ്രസിഡണ്ട് മഹേന്ദ്രൻ കാര്യങ്കോടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സർവീസിൽ നിന്നും വിരമിച്ച സബ് ഇൻസ്പെക്ടർമാരായ കെ വി മധുസൂദനൻ, വി നന്ദനൻ എന്നിവർക്കുള്ള യാത്രയയപ്പ് ചടങ്ങും നടന്നു. നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇ കെ സുഭാഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സുരേഷ് കുമാർ, ജനമൈത്രി സുരക്ഷാ സമിതി അംഗം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ഭാർഗ്ഗവൻ എന്നിവർ സംസാരിച്ചു. കൂട്ടായ്മ പ്രസിഡൻ്റ് ദിലീഷ് കുമാർ പള്ളിക്കൈ സ്വാഗതവും, കൂട്ടായ്മയ ജോയിൻ്റ് സെക്രട്ടറി എം ടി പി സെയ്ഫുദീൻ നന്ദിയും പറഞ്ഞു.
What's Your Reaction?