യുവ കഥാകൃത്ത് കെ.വി. അർജുനന് ബഷീർ സ്മാരക ചെറുകഥ പുരസ്കാരം
കാസർകോട്: വിവര പൊതുസമ്പർക്ക വകുപ്പിന്റെ വായന പക്ഷാചരണത്തിന്റെ ഭാഗമായി യുവ കഥാകൃത്തുകൾക്കായി ഏർപ്പെടുത്തിയ ബഷീർ സ്മാരക ചെറുകഥ പുരസ്കാരത്തിന് ചീമേനി പള്ളിപ്പാറ സ്വദേശി കെ.വി. അർജുൻ അർഹനായി.
വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച അർജുന്റെ ചെറുകഥകളും രേഖാചിത്രങ്ങളും ശ്രദ്ധേയമായിട്ടുണ്ട്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'പൂർവ കല്യാണി സുകൃതം' ആണ് ആദ്യ കഥാസമാഹാരം. ചിത്രകാരനും ഗ്രാഫിക് ആർട്ടിസ്റ്റുമായ അർജുൻ, പള്ളിപ്പാറയിലെ പരേതനായ യു. ലക്ഷ്മണന്റെയും കെ. സരോജിനിയുടെയും മകനാണ്. ഭാര്യ: ശ്രുതി മോഹൻ.
തിങ്കളാഴ്ച കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ബഷീർ ദിനാചരണത്തിന്റെ ഭാഗമായി പുരസ്കാരം സമ്മാനിക്കും.
What's Your Reaction?