ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

Sep 8, 2025 - 18:27
 0
ഒഴുക്കിൽ പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കണ്ണൂർ: വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ കാണാതായ കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നരിക്കൂട്ടും ചാൽ സ്വദേശി ഖലീൽ റഹ്മാന്റെയും, സമീറയുടെയും ഏക മകൾ ഇർഫാന(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് ഇർഫാനയെ പുഴയിൽ ഒഴിക്കൽ പെട്ടു കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കുട്ടി ഒഴുക്കിൽ പെട്ട് എടുത്തു നിന്ന് പത്ത് കിലോമീറ്ററോളം അകലെ പറശ്ശിനിക്കടവ് ഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഓണാവധിക്ക് കുറ്റ്യാടിയിൽ നിന്ന് വെളിയംബ്രയിലെ അമ്മ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിലിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. സിവിൽ ഡിഫൻസും, അഗ്നി രക്ഷാ സേനയും ചേർന്ന് തിരച്ചാൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പഴശ്ശി ഡാമിന്റെ ഷട്ടർ അടച്ചാണ് തിരച്ചിൽൽ നടത്തിയത്. ഇതിനിടയിലാണ് പറശ്ശിനിക്കടവ് ഭാഗത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow