ആരോഗ്യ സേവന രംഗത്തേക്ക് മർകസിൽ നിന്ന് 48 ഡോക്ടർമാർ കൂടി.
നോളജ് സിറ്റി: ആരോഗ്യ ആതുര സേവന രംഗത്തേക്ക് മർകസ് യൂനാനി മെഡിക്കൽ കോളേജിൽ നിന്ന് കാലെടുത്ത് വെച്ച് 48 ഡോക്ടർമാർ കൂടി. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളേജായ മർകസ് യൂനാനി മെഡിക്കൽ കോളേജിൽ 2019 മുതൽ പഠനം നടത്തിയ വിദ്യാർത്ഥികൾ ഇന്നലെ നടന്ന 'ഹിക്‌മോറ' ബിരുദദാന ചടങ്ങിൽ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. കേരള ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഡോ. ടി ഡി ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് ആരോഗ്യ രംഗത്ത് വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണ് യുനാനി ഉൾപ്പെടുന്ന കോഴ്‌സുകൾ പൂർണമാക്കിയവർ എന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ സമൂഹമെന്ന ലക്ഷ്യം മുന്നിൽ കണ്ട് ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. മർകസ് നോളജ് സിറ്റി മാനേജിംഗ് ഡോ. മുഹമ്മദ് അബ്ദുല് ഹക്കീം അസ്ഹരി അധ്യക്ഷത വഹിച്ചു. ലിൻ്റോ ജോസഫ് എം എൽ എ മുഖ്യാതിഥിയായി സംബന്ധിച്ചു. കേരള യുനാനി മെഡിക്കൽ അസോസിഷേൻ സ്ഥാപകൻ ഡോ. കെ ടി അജ്മൽ, നോളജ് സിറ്റി സി എ ഒ അഡ്വ. തൻവീർ ഉമർ, ഡോ. യു ഹാഫിൽ മുഹമ്മദ് ഷെരീഫ്, പ്രൊഫ. ഡോ. സൽമ ബാനു, ഡോ. ഒ കെ എം അബ്ദുറഹ്മാൻ, ഡോ. ഷെയ്ഖ് മുഹമ്മദ് ഇസ്ഹാഖ്, ഡോ. ഹസ്‌ന ടി വി, ഡോ. ഹന ബിൻസി, ഡോ. സഹൽ കെ ടി സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. യു മുജീബ് സ്വാഗതവും പ്രൊഫ. ഡോ. നാസിയ ഫർഹീൻ നന്ദിയും പറഞ്ഞു.
What's Your Reaction?