കോട്ടിക്കുളത്ത് സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aug 23, 2026 - 10:22
 0
കോട്ടിക്കുളത്ത് സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടിക്കുളം ബദരിയാ നഗറിലെ മുഹമ്മദ് ഉസ്മാൻ (38) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും രാത്രി 10നും ഇടയിലാണ് സംഭവം. ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉസ്മാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാനസിക വിഷമത്തെ തുടർന്നാണ് ഉസ്മാൻ ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നതെന്ന് സഹോദരിയുടെ ഭർത്താവ് ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow