വാഹനാപകടം; പോളിടെക്നിക്ക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: കല്ലൂരാവി മുറിയനാവിയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കുശാൽ നഗർ പോളിടെക്നിക്ക് വിദ്യാർത്ഥിയായ കണ്ണൂർ കുഞ്ഞിമംഗലം ഏഴിമല സ്വദേശി രോഹിത്താ(20)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അല(19)നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടാണ് അപകടം. മെക്കാനിക്കൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് മരിച്ച രോഹിത്. നാട്ടുകാരനും സുഹൃത്തുമായ അലൻ രോഹിത്തിനെ കൂട്ടാൻ വന്നതാണെന്ന് പറയുന്നു. ഗുരുതരമായി പരിക്കു പറ്റി ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും രോഹിത് മരിക്കുകയായിരുന്നു. ഓട്ടോയിൽ ഇടിച്ച ശേഷം മുറിയനാവി വൈറ്റ് ഹൗസ് ജംഗ്ഷനിലെ മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ.
What's Your Reaction?