കെഎസ്ആർടിസി മിന്നൽ ബസ് ഇടിച്ച് യുവാവ് മരിച്ചു; തിരിച്ചറിയാൻ സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്
മേൽപ്പറമ്പ്: കെഎസ്ആർടിസി മിന്നൽ ബസ് ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിയുന്നതിനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. അപകടത്തിന് തലേദിവസം മേൽപ്പറമ്പിലെ ഒരു കടയിൽ സാധനം വാങ്ങാൻ എത്തിയ യുവാവിന്റെ സിസിടിവി ദൃശ്യമാണ് പോലീസിന് ലഭിച്ചത്.
കെഎസ്ടിപി സംസ്ഥാന പാതയിൽ മേൽപ്പറമ്പ് ടൗണിൽ കഴിഞ്ഞദിവസം പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കെഎസ്ആർടിസി മിന്നൽ ബസ് ഇടിച്ച് യുവാവ് മരിക്കുകയായിരുന്നു.
ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ ദേഹത്ത് ബസ് കയറിയിറങ്ങിയതിനെ തുടർന്ന് തലഭാഗത്ത് ഗുരുതര പരിക്കേറ്റതിനാൽ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് പോലീസ് സിസിടിവി ദൃശ്യം പുറത്തുവിട്ട് യുവാവിനെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചത്.
യുവാവിനെ കുറിച്ച് വിവരമുള്ളവർ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെ 04994 284100 എന്ന നമ്പറിലോ എസ്.ഐയുടെ 94979 47276 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?