കാഞ്ഞങ്ങാട് നഗരസഭ; കുട്ടികളുടെ ദ്വിദിന സാഹിത്യ ക്യാമ്പ് തുടങ്ങി

Feb 8, 2026 - 08:49
 0
കാഞ്ഞങ്ങാട് നഗരസഭ; കുട്ടികളുടെ ദ്വിദിന സാഹിത്യ ക്യാമ്പ് തുടങ്ങി

കാഞ്ഞങ്ങാട്: കുട്ടികളിലെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുന്നതിനായി കാഞ്ഞങ്ങാട് നഗരസഭ 2025-26 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന ദ്വിദിന സാഹിത്യ ക്യാമ്പ് പുതിയ കോട്ടയിലെ എ സി കണ്ണൻ നായർ പാർക്കിൽ ആരംഭിച്ചു. നഗരസഭയിലെ വിവിധ വാർഡുകളിലെ പൊതുവിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 57 വിദ്യാർത്ഥികൾ പങ്കെടുത്ത വാക്കൊലി-2026 എന്ന പേരിൽ നടത്തിയ ക്യാമ്പ് ഓടക്കുഴൽ പുരസ്ക്കാര ജേതാവും എഴുത്തുകാരനുമായ ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ വി വി രമേശൻ അധ്യക്ഷ വഹിച്ചു. ഇ പി രാജഗോപാലനെ ചടങ്ങിൽ ആദരിച്ചു. വൈസ് ചെയർപേഴ്സൺ ലതബാലകൃഷ്ണൻ, നഗരസഭാ കൗൺസിലർമാരായ പി വി ചന്ദ്രൻ, എം സേതു, ടി കെ സവിതകുമാരി, എം ഇ സി സെക്രട്ടറി ഉഷ വടക്കമ്പത്ത് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ ഡോ: കെ വി സജീവൻ ക്യാമ്പ് വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വിജയൻ മണക്കാട്ട് സ്വാഗതവും, നിർവ്വഹണ ഉദ്യോഗസ്ഥൻ ഡോ: എ വി സുരേഷ് ബാബു നന്ദിയും പറഞ്ഞു. കവയിത്രിയും ചലച്ചിത്ര നടിയുമായ സി പി ശുഭ, എഴുത്തുകാരി സീതാദേവി കരിയാട്ട്, കഥാകൃത്ത് വി എം മൃദുൽ എന്നിവർ സർഗ്ഗ സംവാദത്തിൽ പങ്കെടുത്തു. തുടർന്ന് ചലച്ചിത്ര മാധ്യമത്തെ പരിചയപ്പെടുത്തിയ കാഴ്ചയുടെ നാനാർത്ഥങ്ങൾ എന്ന വിഷയത്തിൽ ബിജു ചുഴലി ക്ലാസ്സുത്തു. രണ്ടാം ദിനത്തിൽ നടത്തുന്ന സമാപന ചടങ്ങ് എഴുത്തുകാരൻ നാലപ്പാടം പത്മനാഭൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയമാൻ വി വി രമേശൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. രണ്ടാം ദിവസത്തിൽ കാഞ്ഞങ്ങാടിന്റെ സാംസ്കാരിക പാരമ്പര്യം, കഥകളുടെ വർത്തമാനം, കവിതയുടെ ലോകം എന്നീ വിഷയങ്ങളിൽ ഡോ: കെ വി സജീവൻ, അനീഷ് വെങ്ങാട്ട്, സുരേന്ദ്രൻ കാടംങ്കോട് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്യും.

What's Your Reaction?

like

dislike

love

funny

angry

sad

wow