വോട്ട് വിലയ്ക്ക് വാങ്ങിയ കേസിൽ മുൻ എം.പി മജീദ് അൽ മുതൈരി ഉൾപ്പെടെ 10 പേർക്ക് രണ്ട് വർഷം തടവ്.
കുവൈത്ത് സിറ്റി: വോട്ട് വിലക്ക് വാങ്ങിയതിന് മുൻ എം.പി മജീദ് മുതൈരിയെയും, കൂട്ടാളികളെയും അപ്പീൽ കോടതി രണ്ട് വർഷം കഠിനതടവിന് ശിക്ഷിച്ചു. 2023 ജൂൺ 6 ന്ന് നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ അഞ്ചാം മണ്ഡലത്തിൽ വോട്ട് വാങ്ങിയതിന് മുതൈരിയെയും, മറ്റുള്ളവരെയും ക്രിമിനൽ കോടതി നേരത്തെ തടവിന് ശിക്ഷിച്ചിരുന്നു. മറ്റ് പ്രതികൾക്ക് സമാനമായ തടവും, മറ്റൊരു പ്രതിക്ക് നാലുവർഷം തടവും, 2000 കെ ഡി പിഴയും വിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?