ജിദ്ദയിൽ വാഹനാപകടം; വയനാട് സ്വദേശി മരണപ്പെട്ടു.
ജിദ്ദ: ഐസിഎഫ് മക്ക റീജിയൻ ഐസിഎഫ് ഇക്കണോമിക് സെക്രട്ടറി വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷറഫ് ജിദ്ദയിൽ കാർ അപകടത്തിൽ മരണപ്പെട്ടു. ഇന്ന് പുലർച്ചയായിരുന്നു അപകടം. സുഹൃത്തിനെ നാട്ടിലേക്ക് യാത്രയയച്ചു തിരിച്ചു വരുമ്പോൾ ജിദ്ദ സുലൈമാനിയയിലാണ് അപകടം ഉണ്ടായത്. അഷ്റഫ് ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇരിക്കുകയായിരുന്നു. മൃതദേഹം ജിദ്ദ ഷാർക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദീർഘകാലമായി മക്കയിൽ ജോലി ചെയ്തുവരികയാണ് അശ്റഫ്.ഞായറാഴ്ചയാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ വൈത്തിരി സ്വദേശി ഷാനിബ, മക്കൾ മുഹമ്മദ് ആദിൽ, അദ്നാൻ, മുഹിയുദ്ധൻ, ഫാത്തിമ, ഐസിഎഫ് ജിദ്ദ വെൽഫെയർ ടീമിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.
What's Your Reaction?