മാധ്യമ സഹകരണവും, വിനിമയവും, കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും, കുവൈറ്റും.

Jun 25, 2025 - 22:18
 0
മാധ്യമ സഹകരണവും, വിനിമയവും, കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും, കുവൈറ്റും.
കുവൈറ്റ് ന്യൂസ് ഏജൻസിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മുഹമ്മദ് മന്നായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈക്കയെ സ്വീകരിക്കുന്നു.

കുവൈറ്റ് സിറ്റി: കുവൈറ്റ് ന്യൂസ് ഏജൻസി യുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മുഹമ്മദ് മന്നാനിയും, കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈകയും മാധ്യമ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും, മാധ്യമ സംബന്ധിയായ നിരവധി വിഷയങ്ങളെ കുറിച്ചും ചർച്ച ചെയ്തു. ഏജൻസിയുടെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉപയകക്ഷി ബന്ധങ്ങളെ പിന്തുണയ്ക്കുന്നതിനും, അവയെ വിശാലമായ ചക്രവാളങ്ങളിലേക്ക് നയിക്കുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പ്രാധാന്യം ഇരുപക്ഷവും ഊന്നി പറഞ്ഞു. കുനയും, ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളും തമ്മിൽ മാധ്യമ വൈദഗ്ദ്യം കൈമാറുന്നതിന്റെയും, സഹകരണത്തിന്റെയും, സംയുക്ത പരിശീലനത്തിന്റെയും, പാലങ്ങൾ കെട്ടി പ്പിടിക്കുന്നതിന്റെയും പ്രാധാന്യം യോഗം എടുത്തു പറഞ്ഞു ലോകമെമ്പാടുമുള്ള പ്രത്യേകിച്ച്, ഇന്ത്യയിൽ കുനയുടെ പ്രവർത്തനത്തിന്റെ അടിത്തറയും, ലേഖകരുടെയും, ഓഫീസുകളുടെയും ശൃംഖലയിലൂടെ വിവിധ വിഷയങ്ങൾ വസ്തുനിഷ്ഠമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കുനയുടെ ശ്രമങ്ങളെയും, വാർത്താക്കവറേജിനോടുള്ള അതിന്റെ വസ്തുനിഷ്ഠമായ സമീപനത്തെയും, പ്രാദേശിക അന്തർദേശീയ വിഷയങ്ങളിൽ കുവൈത്തിന്റെ നിലപാട് എടുത്തു കാണിക്കുന്നതിൽ അതിന്റെ പങ്കിനെയും അംബാസഡർ പ്രശംസിച്ചു. എല്ലാതലങ്ങളിലും, പ്രത്യേകിച്ച് മാധ്യമങ്ങളിൽ കുവൈത്തുമായുള്ള ഉദയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ രാജ്യത്തിന്റെ ശ്രമങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. എഡിറ്റോറിയൽ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇസാം അൽ ഗാനിം, മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ലാമ്യ അൽ ഫറേസി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow