ഹിജ്‌റ പുതുവർഷ ദിനം; യുഎ ഇയിൽ വെള്ളിയാഴ്ച അവധി.
ദുബായ്: ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ച യു എ ഇ യിൽ പൊതു അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വിവിധ സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ട്. കസ്റ്റമർ ഹാപിനസ് സെന്ററുകൾ, പെയ്‌ഡ് പാർക്കിംഗ് സോണുകൾ, പൊതു ബസുകൾ, മെട്രോ, ട്രാം, മറൈൻ ട്രാൻസ്‌പോർട് സർവിസുകൾ, വാഹന സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ എന്നിവയുടെ പുതുക്കിയ സമയക്രമമാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ആർ.ടി.എയുടെ എല്ലാ കസ്റ്റമർ ഹാപിനസ് സെന്ററുകൾക്കും അവധിയായിരിക്കും. എന്നാൽ ഉമ്മു റമൂൽ, ദേര, അൽ ബർഷ, അൽ റാഷിദിയയിലെ ആർ.ടി.എ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാർട് കസ്റ്റമർ ഹാപിനസ് സെന്ററുകൾ പതിവു പോലെ മുഴുവൻ സമയവും പ്രവർത്തിക്കും. എല്ലാ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾക്കും വെള്ളിയാഴ്ച അവധി നൽകിയിട്ടുണ്ട്. ജൂൺ 28 ശനിയാഴ്ച മുതൽ ഇവയുടെ പ്രവർത്തനം പുനരാരംഭിക്കും. ദുബായ് മെട്രോ വെള്ളിയാഴ്ച ആർ.ടി.എ സേവനങ്ങളുടെ സമയക്രമം:രാവിലെ 5 മുതൽ ശനിയാഴ്ച പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കും. രാവിലെ 6 മുതൽ ശനിയാഴ്ച പുലർച്ചെ 1 മണി വരെയാണ് ദുബായ് ട്രാം പ്രവർത്തിക്കുക. വെള്ളിയാഴ്ച മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ ഒഴികെ എല്ലാ പബ്ലിക് പാർക്കിംഗ് സോണുകളിലും പാർക്കിങ്ങ് സൗജന്യമായിരിക്കും. പൊതു ബസ്, മറൈൻ ട്രാൻസ്‌പോർട് എന്നിവയുടെ സമയക്രമം അറിയുന്നതിന് സു’ഹൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ പരിശോധിക്കണമെന്ന് ആർ ടി എ യുടെ അറിയിപ്പിൽ പറയുന്നു.
What's Your Reaction?