തീവ്രവാദ സംഘടനയായ മുസ്ലീം ബ്രദർ ഹുഡുമായി ബന്ധമുള്ള 19 വ്യക്തികളെയും, സ്ഥാപനങ്ങളെയും യുഎഇ പ്രാദേശിക തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി.

മുസ്ലീം ബ്രദർഹുഡ് സംഘടനയുമായുള്ള ബന്ധം കാരണം യുഎഇ 19 വ്യക്തികളെയും, സ്ഥാപനങ്ങളെയും പ്രാദേശിക തീവ്രവാദ പട്ടികയിൽ ചേർത്തു. 2025 ലെ പ്രമേയം നമ്പർ (1) പ്രകാരം എടുത്ത ഈ തീരുമാനത്തിൽ 11 വ്യക്തികളും, 8 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ഇത് തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന ശൃംഖലകളെ ലക്ഷ്യമിടാനും, തകർക്കാനുമുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ്. ലിസ്റ്റുചെയ്ത വ്യക്തികൾക്ക് സ്വീഡൻ, യുഎഇ, ലൈബീരിയ, തുർക്കി, യെമൻ തുടങ്ങിയ രാജ്യക്കാരാണ്. ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ എല്ലാം യുണൈറ്റഡ് കിംഗ്ഡം അടിസ്ഥാനമാക്കിയുള്ളതാണ്. യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളും നിയന്ത്രണ സ്ഥാപനങ്ങളും ഈ പ്രമേയത്തിന് അനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്യുന്നു.

Jan 8, 2025 - 22:46
 0

What's Your Reaction?

like

dislike

love

funny

angry

sad

wow