അൽ ഐൻ മലയാളി സമാജം ഉത്സവം 2025 സംഘടിപ്പിച്ചു.
അൽ ഐൻ: അൽ ഐൻ മലയാളി സമാജം സംഘടിപ്പിക്കാറുള്ള വാർഷികാഘോഷ പരിപാടികളിൽ പ്രധാന ഇനമായ "ഉത്സവം സീസൺ-12" അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ അരങ്ങേറി. സമാജം ആക്ടിങ് പ്രസിഡന്റ് ഹാരിസ് ചെടിയെൻകണ്ടി യുടെ അധ്യക്ഷതയിൽ, ജനറൽ സെക്രട്ടറി സലിം ബാബു സ്വാഗതം പറഞ്ഞ പൊതു സമ്മേളനത്തിൽ വെച്ച് ഐ എസ് സി പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി ഉത്സവത്തിന്റെ ഔപചാരിക ഉൽഘടനം നിർവഹിച്ചു. ഐ എസ് സി ആക്ടിങ് സെക്രട്ടറി അനിമോൻ രവീന്ദ്രൻ, കലാവിഭാഗം സെക്രട്ടറി ലജീപ് കുന്നുംപുറം, യുണൈറ്റഡ് മൂവ്മെന്റ് ചെയർമാനും, സമാജം ഉപദേശക സമിതി കൺവീനറുമായ ഇ കെ സലാം, കലാവിഭാഗം സെക്രട്ടറി ഷിബി പ്രകാശ്, അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി ജിയാസ് ഖാലിദ്, ഐ എസ് സി മുൻ പ്രസിഡന്റ് ഡോ: സുധാകരൻ, ചെയർ ലേഡി റൂബി ആനന്ദ് തുടങ്ങിയവർ സംബന്ധിച്ചു. അൽ ഐൻ പൊതു മണ്ഡലത്തിലെ പ്രമുഖർ, മുൻ ഭാരവാഹികൾ, അൽ ഐൻ വ്യവസായ സമൂഹം, മറ്റ് സംഘടന പ്രതിനിധികൾ ഉൾപ്പെടെ വലിയൊരു ജനാവലി ഉത്സവത്തിന് സാക്ഷ്യം വഹിച്ചു. സമാജം ട്രഷറർ രമേശ് കുമാർ നന്ദി രേഖപ്പെടുത്തി. തുടർന്ന് സമാജം ചെണ്ട ട്രൂപ്പ് അവതരിപ്പിച്ച ചെണ്ടമേളം, സമാജം ഗായകർ അവതരിപ്പിച്ച പാടിയും പറഞ്ഞും എന്ന സംഗീത പരിപാടിയും, കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള നൂറോളം കലാകാരന്മാർ പങ്കെടുത്ത ‘കേളി കൊട്ടുണരുന്ന കേരളം ’ എന്ന സംഗീത നൃത്ത പരിപാടിയും അരങ്ങേറി . കേരളത്തിലെ നവോത്‌ഥാന നായകരും, 14 ജില്ലകളിലെയും കലാ രൂപങ്ങളും കോർത്തിണക്കിയ പരിപാടി തിങ്ങി നിറഞ്ഞ കാണികൾ ആഘോഷത്തോടെ വരവേറ്റു. ഉത്സവം ഗംഭീര വിജയമാക്കിയ എല്ലാവർക്കും അൽ ഐൻ മലയാളി സമാജം നന്ദി രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
What's Your Reaction?