കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം

Jul 6, 2026 - 09:28
 0
കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം

ദോഹ: ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ മുസ്ലിം ലീഗ് കാസർഗോഡ് മണ്ഡലം ട്രഷററും എരിയാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അൽ സദ്ദിലെ അൽ നദാ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രവർത്തകരും കെ.എം.സി.സി ഭാരവാഹികളും പങ്കെടുത്തു.

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ആസാദ് നഗർ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലയിലെ മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കെ.ബി. കുഞ്ഞാമ്മു ഹാജി നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളെയും നേതൃത്വ മികവിനെയും ചടങ്ങിൽ അനുസ്മരിച്ചു. പൊതുരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ സമൂഹത്തിന് മാതൃകയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ കെ.ബി. കുഞ്ഞാമ്മു ഹാജിക്ക് കൈമാറി.

സ്വീകരണത്തിന് നന്ദി അറിയിച്ച് സംസാരിച്ച കെ.ബി. കുഞ്ഞാമ്മു ഹാജി, പ്രവാസി സമൂഹത്തിന് കരുത്തും ആത്മവിശ്വാസവും പകരുന്ന സംഘടനയാണ് ഖത്തർ കെ.എം.സി.സി എന്ന് പറഞ്ഞു. സാമൂഹിക, ജീവകാരുണ്യ, സംഘടനാ രംഗങ്ങളിൽ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, പ്രത്യേകിച്ച് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രവാസികൾക്കിടയിൽ ഐക്യവും സഹകരണവും വളർത്തുന്നതിനും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാടിന്റെ മത, വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകൾക്ക് ഖത്തർ കെ.എം.സി.സി പ്രവർത്തകർ നൽകുന്ന പിന്തുണ വിലമതിക്കാനാകാത്തതാണെന്നും, ഈ സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

റഹീം ചൗക്കി, കെ.ബി. റഫീഖ്, റോസ്ദ്ദീൻ, സിദ്ദിഖ് പടിഞ്ഞാർ, ഹമീദ് കൊടിയമ്മ, മാഹിൻ ബ്ലാർകോഡ്, ജുനൈദ്, നസീർ ആസാദ് നഗർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow