ജിവിഎച്ച്എസ്എസ് അമ്പലത്തറ പൂർവ്വവിദ്യാർത്ഥി സംഗമം ജൂലൈ 26ന്
അമ്പലത്തറ: ജിവിഎച്ച്എസ്എസ് അമ്പലത്തറ പൂർവ്വവിദ്യാർത്ഥി സംഗമം ജൂലൈ 26ന് സംഘടിപ്പിക്കാൻ എം. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് പി.വി., പി.ടി.എ. പ്രസിഡൻ്റ് പി. ജയകുമാർ, എസ്.എം.സി. ഇതിനായി എൻ. മനോജ് അമ്പലത്തറ, വിരമിച്ച എ.ഐ.ഒ. ജയരാജ് പി.വി., മുൻ വികസന സമിതിയുടെ എൻ. അമ്പാടി, വിദ്യാലയ വികസന സമിതി വൈസ് പ്രസിഡൻ്റ് രാജൻ മീങ്ങോത്ത്, പി. പ്രീത, മദർ പി.ടി.എ. പ്രസിഡൻ്റ് സുജാത രാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
വിദ്യാലയത്തിൻ്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പൂർവ്വവിദ്യാർത്ഥികളുടെ വിവിധ ബാച്ച് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി വിനിയോഗിക്കണമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സംഗമത്തിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 25 അംഗ താത്കാലിക കമ്മിറ്റി രൂപീകരിച്ചു. പി. പ്രീതയെ പ്രസിഡൻ്റായും രാജൻ മീങ്ങോത്ത്, കെ.വി. ശശി ഇരിയ എന്നിവരെ വൈസ് പ്രസിഡൻ്റുമാരായ എൻ. മനോജ് അമ്പലത്തറയെ സെക്രട്ടറിയും സുരു കുമ്പിച്ചടുക്കം, നാരായണൻ ആതിര എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരും തിരഞ്ഞെടുത്തു. പി.വി. സുരേഷ് സ്വാഗതവും പി. പ്രീത നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?