തൊഴിലില്ലാത്ത കുവൈറ്റ് പൗരന്മാരുടെ എണ്ണം ഏകദേശം 33307 ആയി ഉയർന്നതായി സ്ഥിതി വിവരക്കണക്കുകൾ.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റേ (പി എ സി ഐ) താണ്ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകൾ.

Feb 1, 2025 - 21:49
 0
തൊഴിലില്ലാത്ത കുവൈറ്റ് പൗരന്മാരുടെ എണ്ണം ഏകദേശം 33307 ആയി ഉയർന്നതായി സ്ഥിതി വിവരക്കണക്കുകൾ.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പി എ സി ഐ) യുടെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരുടെ എണ്ണം 2023 ഡിസംബർ അവസാനത്തോടെ 72 231ൽ നിന്ന്, 2024 ഡിസംബറോടെ 70756 ആയി കുറഞ്ഞു.1475 ജീവനക്കാരുടെ കുറവ്.

2024 ഡിസംബർ അവസാനത്തെ കണക്കനുസരിച്ച് 39418 കുവൈറ്റി പുരുഷന്മാരും, 31338 കുവൈറ്റി സ്ത്രീകളും സ്വകാര്യമേഖലയിൽ ഉണ്ട്.

 ഇതിനു വിരുദ്ധമായി സർക്കാർ മേഖലയിൽ ദേശീയ തൊഴിലവസരങ്ങൾ വർദ്ധിച്ചു. 2024 ഡിസംബർ അവസാനത്തോടെ 400815 ആയി.

 ഇത് 2023 അവസാനത്തെ ആകെ 397690 ജീവനക്കാരിൽ നിന്ന് 3125 ജീവനക്കാരുടെ വർദ്ധനവ് അടയാളപ്പെടുത്തുന്നു. 2024ലെ മൊത്തം സർക്കാർ തൊഴിലാളികളിൽ 207011 സ്ത്രീകളും,193 804 പുരുഷന്മാരും ആയിരുന്നു.

 2024 അവസാനത്തോടെ തൊഴിലില്ലാത്ത കുവൈറ്റ് പൗരന്മാരുടെ എണ്ണം ഏകദേശം 33307 ആയി ഉയർന്നതായും സ്ഥിതി വിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow