അമീറിനെ അവഹേളിച്ച കേസ്; കുവൈറ്റിൽ വിദ്യാർത്ഥിനിക്ക് മൂന്ന് വർഷം തടവ്.
കുവൈറ്റ്സിറ്റി: കുവൈറ്റ് അമീറിനെ അവഹേളിച്ച കേസിൽ സർവകലാശാലാ വിദ്യാർത്ഥിനിക്ക് കോടതി മൂന്നുവർഷം കഠിനതടവ് വിധിച്ചു. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാധ്യമമായ എക്സിൽ ലേഖനങ്ങൾ പോസ്റ്റ് ചെയ്തതിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിച്ചതിനും വിദ്യാർത്ഥിനി കുറ്റക്കാരിയാണെന്നാണ് കണ്ടെത്തി. വിചാരണ വേളയിൽ, പ്രതി എല്ലാ കുറ്റങ്ങളും നിഷേധിച്ചു. തന്റെ അക്കൗണ്ട് കുവൈത്തിന് പുറത്ത് താമസിക്കുന്ന ഒരു പ്രവാസി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും, ഈ വ്യക്തി തന്നെ ഭീഷണിപ്പെടുത്തുകയും തന്റെ പേരിൽ പ്രസിദ്ധീകരിച്ച ട്വീറ്റുകളും, ലേഖനങ്ങളും നീക്കം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നുവെന്നും അവർ മൊഴി നൽകിയിരുന്നു.
What's Your Reaction?