കുവൈറ്റിൽ കടമുള്ളവരുടെ തടവ് ശിക്ഷാനിയമത്തിൽ നിന്ന് മൂന്ന് വിഭാഗങ്ങളെ ഒഴിവാക്കി.

May 26, 2025 - 09:41
 0
കുവൈറ്റിൽ കടമുള്ളവരുടെ തടവ് ശിക്ഷാനിയമത്തിൽ നിന്ന് മൂന്ന് വിഭാഗങ്ങളെ ഒഴിവാക്കി.

കുവൈറ്റ്സിറ്റി: നീതിന്യായ മന്ത്രാലയത്തിലെ എൻഫോഴ്സ്മെന്റ് ജനറൽ വകുപ്പ് കടങ്ങൾ ഉള്ളവരുടെ തടവു ശിക്ഷ നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് മൂന്ന് വിഭാഗത്തിലുള്ള വ്യക്തികളെ ഒഴിവാക്കി. വിദ്യാർത്ഥി സ്റ്റെപ്പെന്റുകൾ, ചില പൗരന്മാർക്ക് സർക്കാർ നൽകുന്ന വാടക അലവൻസുകൾ, സാമൂഹിക കാര്യമന്ത്രാലയം വിതരണം ചെയ്യുന്ന സാമൂഹിക സഹായം എന്നിവയാണ് ഈ വിഭാഗങ്ങൾ. ചില വ്യക്തികൾക്ക് സംസ്ഥാനം നൽകുന്ന ഈ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവർ കടത്തിൽ ആണെങ്കിൽ അവ പിടിച്ചെടുക്കില്ലെന്ന് വകുപ്പ് ഊന്നിപ്പറഞ്ഞു. അതേസമയം കടക്കാരുടെ ചില വിഭാഗങ്ങളുടെ മാനുഷികവും, സാമൂഹികവുമായ വശങ്ങൾ കണക്കിലെടുത്ത് കടക്കാർക്കെതിരെ അറസ്റ്റും, സമൻസും നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി വകുപ്പ് യോഗങ്ങൾ തുടർന്നും നടത്തുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ചില വിഭാഗങ്ങളിലെ കടക്കാരുടെ മാനുഷികവും, ജീവിതസാഹചര്യങ്ങളും കണക്കിലെടുത്ത് കടക്കാരുടെ അവകാശങ്ങൾക്ക് മുൻവിധികളില്ലാതെ നിയമം ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കുമെന്ന് വകുപ്പിന്റെ യോഗങ്ങൾ നിഗമനത്തിൽ എത്തിയതായി മന്ത്രാലയം പറഞ്ഞു. സാമ്പത്തിക ശേഷി ഉണ്ടായിരുന്നിട്ടും, അമ്മമാരിൽ നിന്ന് വേർപിരിഞ്ഞ ശേഷം ന്യായീകരണമില്ലാതെ കുട്ടികളുടെ പ്രതിമാസ ചെലവുകൾ അടയ്ക്കുന്നതിൽ കാലതാമസം വരുത്തുന്ന വലിയൊരു ശതമാനം ആളുകളെ കണക്കിലെടുക്കുമ്പോൾ കടത്തിലെ വീഴ്ചകളും, പിഴകളും തടയുക എന്നതാണ് നിയമഭേദഗതികളുടെ ലക്ഷ്യമെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥകൾ പരിഹരിക്കാനും, കടക്കാരെ അവരുടെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ നിർബന്ധിക്കാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow