കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി.

Jan 6, 2026 - 21:28
 0
കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി.

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന കോട്ടയം ഇലഞ്ഞി സ്വദേശി സുനിൽ സോണി(48)നിര്യാതനായി. ഏറെക്കാലമായി പ്രവാസലോകത്തായിരുന്ന സോണിയുടെ വേർപാട് പ്രവാസി മലയാളി സമൂഹത്തിന് വലിയ നോവായി മാറി. സബാഹ് ക്യാൻസർ സെൻ്ററിലെ സ്റ്റാഫ് നഴ്‌സായ സിജിയാണ് ഭാര്യ. അഡ്രയൻ (ബാംഗ്ലൂർ), യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിലെ വിദ്യാർത്ഥികളായ ഐഡൻ, ആരോൺ എന്നിവർ മക്കളാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ സാംസ്കാരിക സംഘടനയായ കല കുവൈത്തിൻ്റെ നേതൃത്വത്തിൽ നടക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow