യുഎഇയിൽ കപ്പലിന് തീപിടിച്ചു; 10 നാവികരെ രക്ഷപ്പെടുത്തി.
അബുദാബി: വ്യാഴാഴ്ച കടലിൽ തീപിടിച്ച വാണിജ്യ കപ്പലിൽ നിന്ന് പത്ത് ഏഷ്യൻ പൗരന്മാരെ നാഷണൽ ഗാർഡ്, കോസ്റ്റ് ഗാർഡ് യൂണിറ്റുമായി സഹകരിച്ച് നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ വിജയകരമായി രക്ഷപ്പെടുത്തി.
അടിയന്തര പ്രതികരണ സംഘങ്ങൾ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തനം നടത്തിയതായി അധികൃതർ പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ തടസ്സമില്ലാതെ രക്ഷാപ്രവർത്തനം ഉറപ്പാക്കിക്കൊണ്ട്, പത്ത് പേരെയും പരിക്കുകളില്ലാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിൽ അധികൃതർ സന്തുഷ്ടി പ്രകടിപ്പിച്ചു.
സമുദ്ര സുരക്ഷയിലും അടിയന്തര സാഹചര്യങ്ങളിലെ ദ്രുത പ്രതികരണത്തിലും നാഷണൽ ഗാർഡിന്റെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ പ്രവർത്തനം എടുത്തുകാണിക്കുന്നതെന്ന് കോസ്റ്റ് ഗാർഡ്അധികൃതർ വ്യക്തമാക്കി.
What's Your Reaction?