സ്ഥലം തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയിൽ നാലുപേർക്കെതിരെ കേസ്
മടിക്കൈ കാഞ്ഞിരപ്പൊയിലിലെ ഗീതയാണ് പരാതിക്കാരി
മടിക്കൈ: പത്ത് ലക്ഷം രൂപ പലിശയ്ക്ക് നൽകാമെന്ന് പറഞ്ഞ് 52 സെന്റ് സ്ഥലം എഗ്രിമെന്റ് ആക്കി തട്ടിയെടുത്തുന്ന വീട്ടമ്മയുടെ പരാതിയിൽ സ്ത്രീകൾ അടക്കമുള്ള നാല് പേർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കെ പി ഗീത(48)യുടെ പരാതിയിൽ ചിത്താരിയിലെ മുനീർ, മുണ്ടോട്ടെ മാലതി, കുഞ്ഞാസിയ, പ്രജീഷ് മുണ്ടോട് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുണ്ടോട്ടുള്ള ഗീതയുടെ സ്ഥലം എഗ്രിമെന്റ് ആക്കി പത്ത് ലക്ഷം രൂപ പലിശയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തതായും, പിന്നീട് കാഞ്ഞങ്ങാട് രജിസ്റ്റർ ഓഫീസിൽവച്ച് മുനീറിന്റെ പേരിലാക്കിയതായും, പണം നൽകാതെയും വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.
What's Your Reaction?