ഇറ്റലിയിലെ കുവൈറ്റ് അംബാസഡർ ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.

May 21, 2025 - 11:03
 0
ഇറ്റലിയിലെ കുവൈറ്റ് അംബാസഡർ ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.

കുവൈറ്റ് സിറ്റി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് ഇറ്റലിയിലെ കുവൈറ്റ് അംബാസഡർ നാസർ അൽ ഖഹ്ത്താനി പങ്കെടുത്തു. കുവൈറ്റ് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ അംബാസഡർ ഗഹ്താണി ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെയും, കിരീടാവാകാശി ഹിസ് ഹൈനസ് ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെയും ആശംസകളും, അഭിനന്ദനങ്ങളും അറിയിച്ചു. വത്തിക്കാനുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈറ്റിന്റെ പ്രതിബദ്ധതയും അംബാസഡർ ഗഹ്താനി ആവർത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow