വയനാട് വെള്ളിലാടിയിൽ അതിഥി തൊഴിലാളിയെ കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ ദമ്പതികൾ പിടിയിൽ.
വയനാട്: വെള്ളിലാടിയിൽ അതിഥി തൊഴിലാളിയെ കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ ദമ്പതികൾ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ആരിഫ്, സൈനബ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളിലാടിയിൽ അഥിതി തൊഴിലാളിയായ മുഖിംഅഹമ്മദിനെ(29)കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗുകളിൽ ഉപേക്ഷിച്ച സംഭവത്തിലാണ് ഇവർപിടിയിലായത്. മുഖീം ഇന്നലെയാണ് കൊല്ലപ്പെട്ടത്. പ്രതികളായ മുഹമ്മദ് ആരിഫിനെയും, സൈനബിനെയും റിമാൻഡ് ചെയ്തു. മുഖിം അഹമ്മദിന്റെ സുഹൃത്തുക്കളും, നാട്ടുകാരുമാണ് ദമ്പതികൾ. ഇവർ ഉത്തർപ്രദേശ് സഹറൻപൂർ സ്വദേശികളാണ്. മുഹമ്മദ് ആരിഫിന്റെ ഭാര്യയുമായി മുഖീം അഹമ്മദിന്ന് രഹസ്യ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാവിലെ ദമ്പതികളുടെ വീട്ടിലേക്ക് മുഖീമിനെ വിളിച്ചുവരുത്തുകയും, കൊലപ്പെടുത്തുകയും മായിരുന്നു. മുഖീം മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം മൃതദേഹം വെട്ടിമുറിച്ച് കഷണങ്ങളാക്കി രണ്ട് ബാഗുകളിൽ നിറച്ച് മൂളിത്തോട് ടൗണിനോട് ചേർന്ന പാലത്തിനു മുകളിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ പ്രതികൾ വിളിച്ചുവരുത്തിയ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർക്ക് സംശയം തോന്നി പോലീസിൽ അറിയിച്ചതോടെയാണ് കൊലപാതകത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നു ചോദ്യം ചെയ്തു. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
What's Your Reaction?