ഖത്തറിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തി വെച്ചു.
ദോഹ: ഖത്തറിലെ ആകാശ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായി, രാജ്യത്തിൻ്റെ വ്യോമാതിർത്തിയിൽ എയർ നാവിഗേഷൻ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക സ്ഥാപനങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ഏകോപിപ്പിച്ച് സംഭവവികാസങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങൾക്ക് അപ്‌ഡേറ്റുകൾ നൽകുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഖത്തറിലുള്ള എല്ലാവരുടെയും സുരക്ഷ മുൻഗണനയായി തുടരുന്നുവെന്നും, ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ പ്രതിരോധ, സംരക്ഷണ നടപടികളും സ്വീകരിക്കാൻ രാജ്യം മടിക്കില്ലെന്നും മന്ത്രാലയം ആവർത്തിച്ചു.
What's Your Reaction?