പൊതു സ്ഥലത്തെ ചിത്രീകരണം; കുവൈറ്റിൽ ഫോട്ടോഗ്രാഫർ കുറ്റവിമുക്തനായി.
കുവൈറ്റ്സിറ്റി: വിദേശ സ്പോർട്ട്സ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിനിടെ തങ്ങളുടെ അനുമതിയില്ലാതെ ചിത്രങ്ങൾ പകർത്തി തങ്ങളെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റത്തിന്ന് സ്പോർട്സ് ഫോട്ടോഗ്രാഫറെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവെച്ചു.
അനുമതിയില്ലാതെ പകർത്തിയ ചിത്രം ഫോട്ടോഗ്രാഫറുടെ ഇൻസ്റ്റഗ്രാം എക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്താണ് രണ്ട് സ്ത്രീകൾ പരാതി നൽകിയത്.
കുറവെറ്റിൽ സാധാരണയായി ഹിജാബ് ധരിക്കാറുണ്ടെങ്കിലും, ദൃശ്യങ്ങളിൽ തങ്ങൾ ഹിജാബ് ധരിച്ചിട്ടില്ലാത്തതിനാൽ ഈ പ്രവൃത്തി അപകീർത്തികരമാണെന്ന് അവർ അവകാശപ്പെട്ടു.
ഒരു കുറ്റകൃത്യം സ്ഥാപിക്കുന്നതിന്ന് ആവശ്യമായ നിയമപരമായ ഘടകങ്ങൾ ഇല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ നവാഫ് അൽ വാഹിബ് കോടതിയിൽ വാദിച്ചു. പൊതു സ്ഥലത്ത് വ്യക്തികളുടെ ഫോട്ടോയെടുക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് കാസേഷൻ കോടതി വിധിച്ചതായി അദ്ദേഹം ഉദ്ധരിച്ചു.
ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ തന്റെ കക്ഷി മാധ്യമ കവറേജിന്നായി പൊതുസ്ഥലത്ത് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് അൽ വാഹിബ് വിശദീകരിച്ചു.
കുവൈറ്റ് ആരാധകർ അവരുടെ ദേശീയ ടീമിനോടുള്ള പിന്തുണ പ്രദർശിപ്പിക്കാനും, ആഘോഷിക്കാനും ലക്ഷ്യമിട്ടായിരുന്നു ഇത്. കുവൈത്തിലെ സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഫോട്ടോഗ്രാഫർക്ക് അറിയില്ലായിരുന്നുവെന്നും,അവരുടെ സ്വകാര്യതയെ മാനിച്ച് ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?