ഖത്തർ യൂണിവേഴ്സിറ്റി; അഭിമാനം പ്രകടിപ്പിച്ച് അമീർ.
ദോഹ: ഖത്തർ യൂണിവേഴ്സിറ്റി (ക്യു) വിദ്യാർത്ഥികളുടെ 48-ാമത് ബാച്ചിന്റെ ബിരുദദാനത്തിൽ അഭിമാനം പ്രകടിപ്പിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി.
അവരുടെ ഭാവി അക്കാദമികമായും, പ്രൊഫഷണലായും, മികച്ചതായിരിക്കട്ടെ യെന്നും അമീർ ആശംസിച്ചു.
എക്‌സിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അമീർ, 48-ാമത് ബാച്ച് ക്യു വിദ്യാർത്ഥികളുടെ ബിരുദദാനത്തിൽ അഭിമാനിക്കുന്നുവെന്നും, ഈ അർഹമായ വിജയത്തിന് അവരെ അഭിനന്ദിക്കുകയും, അക്കാദമികമായും, പ്രൊഫഷണലായും മികച്ച ഭാവി ആശംസിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു.
ദേശീയ പ്രതിഭകളുടെ ഈ ബാച്ചിനെ പിന്തുണയ്ക്കുന്നതിലും, യോഗ്യത നേടുന്നതിലും രാജ്യത്തിന്റെ പുരോഗതി, വളർച്ച, സുസ്ഥിര വികസനം എന്നിവയിലേക്കുള്ള പാതയിലേക്ക് സംഭാവന ചെയ്യുന്നതിലും ആത്മാർത്ഥമായി പ്രവർത്തിച്ചതിന് അവരുടെ കുടുംബങ്ങളെയും, പ്രൊഫസർമാരെയും അമീർ അഭിനന്ദനങ്ങൾ അറിയിച്ചു.
What's Your Reaction?