ഹൃദയാഘാതം; മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു.

Jul 5, 2025 - 22:15
 0
ഹൃദയാഘാതം; മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉണ്ണികൃഷ്ണപിള്ള(49)യാണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബദർ അൽ മുല്ല കമ്പനിയിലെ ജീവനക്കാരനാണ്. കരുനാഗപ്പള്ളി മണപ്പള്ളി തെക്കേവെങ്കടക്കൽ ബാലകൃഷ്ണ പിള്ളയുടെയും, രാജമ്മയുടെയും മകനാണ്. ഭാര്യ അർച്ചന, മകൾ ഉത്ര. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow