അബുദാബി യുവകലാസന്ധ്യ; മന്ത്രി ജി.ആർ അനിൽകുമാർ ഉൽഘാടനം ചെയ്യും.

ഫെബ്രുവരി 15 ന് വൈകിട്ട് 6 മണിക്ക് അബുദാബി കേരള സോഷ്യൽ സെന്ററിലാണ് പരിപാടി.

Feb 14, 2025 - 07:09
Feb 14, 2025 - 07:11
 0
അബുദാബി യുവകലാസന്ധ്യ; മന്ത്രി ജി.ആർ അനിൽകുമാർ ഉൽഘാടനം ചെയ്യും.

അബുദാബി: യുവ കലാസാഹിതി അബുദാബി സംഘടിപ്പിക്കുന്ന സംഗീത നിശ യുവകലാസന്ധ്യ ഫെബ്രുവരി 15ന് വൈകിട്ട് ആറുമണിക്ക് അബുദാബി കേരള സോഷ്യൽ സെൻ്ററിൽ അടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

 ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കറ്റ് ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്ന കലാസന്ധ്യയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

 യുവ കലാസാഹിതിയുടെ സ്ഥാപക നേതാവ് മുഗൾ ഗഫൂർ അനുസ്മരണാർത്ഥം നൽകി വരുന്ന മുഗൾ ഗഫൂർ അവാർഡ് മന്ത്രി ജി ആർ അനിൽ ഇസ്ലാമിക് സെൻ്റർ പ്രസിഡണ്ടും, അവാർഡ് ജേതാവുമായ പി ബാവ ഹാജിക്ക് സമ്മാനിക്കും.

 അഞ്ച് പതിറ്റാണ്ടിലേറെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ കണക്കിലെടുത്തതാണ് മുഗൾ ഗഫൂർ പുരസ്കാരം.

 ആഘോഷരാവിന് നിറപ്പകിട്ടേകുവാൻ പിന്നണിഗായിക രമ്യ നമ്പീശൻ, യുവഗായകരായ ശിഖ പ്രഭാകരൻ, ഫൈസൽ റാസി എന്നിവർ ചേർന്ന് സംഗീത നിശ ഒരുക്കും.

 അനുകരണ ഹാസ്യം കൊണ്ടും പാരഡി പാട്ടുകൾ കൊണ്ടും വിസ്മയിപ്പിച്ച സുധീർ പരവൂരിൻ്റെ പരിപാടിയുമുണ്ടാകും.

 2006 ൽ അബുദാബിയിൽ തുടക്കം കുറിച്ച യുവകലാസന്ധ്യ എന്ന യുവകലാസാഹിത്യയുടെ വാർഷിക പരിപാടിയിലും മറ്റ് രാജ്യങ്ങളിലും ഇതേ പേരിൽ നടത്തിവരുന്നു.

 2023ലാണ് അബുദാബിയിൽ അവസാനമായി യുവകലാസന്ധ്യ നടന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ യുവകലാസാഹിതി പ്രസിഡൻ്റ് റോയി ഐ വർഗീസ്, അൽസാബി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദേവു വിമൽ, ജനറൽ കൺവീനർ രാജേഷ് മൈലപ്രത്ത്, ആർ ശങ്കർ, മനു കൈന കിരി, സൽമ സുരേഷ്, പി ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow