നീലേശ്വരത്ത് ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മർദിച്ചു; മടിക്കൈ സ്വദേശികൾക്കെതിരെ കേസ്
നീലേശ്വരം: വീട്ടുമുറ്റത്തെ റോഡിൽ നിന്ന് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ രണ്ടംഗസംഘം ക്രൂരമായി മർദിച്ചു. നീലേശ്വരം കൊട്ടുംപുറം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറും മടിക്കൈ ചാളക്കടവ് സ്വദേശിയുമായ പി.പി. വിജയൻ (60) ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
തലക്കും ദേഹത്തും പരിക്കേറ്റ വിജയനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മടിക്കൈ മുണ്ടോട്ടെ മണികണ്ഠന്റെ മകൻ സുബിൻ (24), എരിക്കുളം തിരുവാതിരയിലെ സിദ്ധാർഥ് സത്യൻ (24) എന്നിവർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് സംഭവം. കാറിൽ എത്തിയ സംഘം വിജയന്റെ വീടിന് മുന്നിൽ വാഹനം നിർത്തി ബഹളം വെച്ചത് വിജയൻ ചോദ്യം ചെയ്തതിനെ തുടർന്ന് വടികൊണ്ട് മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇതിന് മുമ്പും ചാളക്കടവിൽ മദ്യപിച്ച് ബഹളംവെക്കുകയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്തതിന് ഇരുവർക്കുമെതിരെ നീലേശ്വരം എസ്.ഐ. കെ. രാജേഷ് കേസെടുത്തിരുന്നതായും പൊലീസ് അറിയിച്ചു.
What's Your Reaction?