പള്ളിക്കരയിൽ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു
ബേക്കൽ: പള്ളിക്കര ശക്തിനഗറിൽ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. വെള്ളിക്കോത്ത് സ്വദേശി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബാലകൃഷ്ണന്റെ ഭാര്യയും കുടുംബവും താമസിക്കുന്ന ക്വാർട്ടേഴ്സിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. തുടർന്ന് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?