സൈക്കോളജിസ്റ്റ് സുമേഷ് സുകുമാരനെ ആദരിച്ചു
കാസർകോട്: അമേരിക്കയിലെ അസോസിയേഷന് ഓഫ് സൈക്കോളജിക്കല്‍ സയന്‍സിന്റെ മൂല്യനിര്‍ണയ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൈക്കോളജിസ്റ്റ് സുമേഷ് സുകുമാരനെ ജില്ലാ റൈഫിള്‍ അസോസിയേഷന് ആദരിച്ചു.
അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് ഉപഹാരം സമ്മാനിച്ചു. ബേക്കല്‍ ഡിവൈഎസ്പി ആസാദ്, അസോസിയേഷന് ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുല്‍ നാസര്‍, ജോയിന്റ് സെക്രട്ടറി രാജേന്ദ്രകുമാര്‍, ട്രഷറര്‍ ഫൈസല്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?