ബാലചിത്രകാരന്‍ ആദിത്യന്റെ അഞ്ചാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്ര ശില്‍പ കളരി നടത്തി
കാഞ്ഞങ്ങാട്: അകാലത്തില്‍ മരണപ്പെട്ട ബാലചിത്രകാരന്‍ ആദിത്യന്റെ അഞ്ചാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്ര ശില്‍പ കളരി നടത്തി. ചിത്രം വരക്കാനും ശില്‍പകല അഭ്യസിക്കാനുമുള്ള പ്രായോഗിക പരിശീലനം നല്‍കുകയാണ് കളരിയുടെ ലക്ഷ്യം. ആദിത്യപ്രഭ കൂട്ടായ്മയാണ് ചിത്ര ശില്‍പ കളരി സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ മാനസിക വികാസത്തിന് കലാപരമായ ഇത്തരം ഇടപെടലുകള്‍ ഏറെ ഗുണം ചെയ്യുമെന്ന് ആദിത്യപ്രഭ കൂട്ടായ്മയുടെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എം കെ വിനോദ്കുമാര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ പി വി ചന്ദ്രന്‍, മുന്‍ എഇഒ പി വി ജയരാജ്, ദുര്‍ഗ സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ വിനോദ്കുമാര്‍ മേലത്ത്, യുബിഎംസി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം ടി രാജീവന്‍, പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്‌മാന്‍, മാധ്യമ പ്രവര്‍ത്തകരായ ഇ വി ജയകൃഷ്ണന്‍, ടി മുഹമ്മദ് അസ്ലം, എഴുത്തുകാരി സി പി ശുഭ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ആദിത്യന്റെ കലാസൃഷ്ടികളുടെ അവതരണ സെഷന്‍ എഴുത്തുകാരി സി പി ശുഭ ഉദ്ഘാടനം ചെയ്തു. ബി മുകുന്ദ പ്രഭു അധ്യക്ഷനായി. ചിത്രകാരന്‍ വിനോദ് അമ്പലത്തറ അവതരണം നടത്തി. ചിത്രീകരണക്കളരി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ സചീന്ദ്രന്‍ കാറഡുക്ക ക്ലാസെടുത്തു.
'ഒപ്പം വരക്കാം' സെഷന്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ വില്യംസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ നാരായണന്‍ മൂത്തല്‍ അധ്യക്ഷനായി. സുമേശന്‍ മടിക്കൈ, ആദര്‍ശ്, സുചിത്ര മധു എന്നിവര്‍ പരിശീലനം നല്‍കി. കളിമണ്‍ ശില്‍പ നിര്‍മാണ പരിശീലനം യുബിഎംസി സ്‌കൂള്‍ അധ്യാപിക വി കെ ബിനു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ശില്‍പി ശ്യാംപ്രസാദ് പരിശീലനം നല്‍കി.
സമാപന സമ്മേളനം ആര്‍ക്കിടെക്ട് കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എം കെ വിനോദ്കുമാര്‍ അധ്യക്ഷനായി. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ സര്‍ട്ടിഫിക്കെറ്റ് വിതരണം നിര്‍വഹിച്ചു. മാധ്യമ പ്രവര്‍ത്തകരായ ഇ വി ജയകൃഷ്ണന്‍, ടി കെ നാരായണന്‍, കെ എസ് ഹരി, ബാബു കോട്ടപ്പാറ, ആദിത്യപ്രഭ അംഗം സുനിതകുമാരി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?