സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് നശിപ്പിച്ചതായി പരാതി

Apr 25, 2026 - 13:40
 0
സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് നശിപ്പിച്ചതായി പരാതി

മടിക്കൈ: സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് നശിപ്പിച്ചതായി പരാതി. ആലമ്പാടി എ.വി. കുഞ്ഞമ്പു സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ് മെയ് 3-ന് സംഘടിപ്പിക്കുന്ന വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിന് ആശംസകൾ നേർന്ന് സി.പി.ഐ.എം മോരാംഗലം ബ്രാഞ്ച് സ്ഥാപിച്ച ഫ്ലക്സാണ് കഴിഞ്ഞ രാത്രി അജ്ഞാതർ നശിപ്പിച്ചതെന്ന് പറയുന്നു. സംഭവത്തിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow