കേരളം അതിദാരിദ്ര്യ മുക്തം.
തിരുവനന്തപുരം: കേരളം ഔദ്യോഗികമായി ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയതായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കേരളപ്പിറവി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചട്ടം 300 പ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം, പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. നിയമസഭാ സമ്മേളനം ചട്ടലംഘനമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്നു വൈകീട്ട് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുപ്രഖ്യാപനം നടക്കും. ചടങ്ങിൽ നടന്മാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരും മന്ത്രിമാരും പങ്കെടുക്കും.
What's Your Reaction?