പി വി ഷാജികുമാറിനും, പി എൻ ഗോപീകൃഷ്‌ണനും എൻ പ്രഭാകരനും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം

മടിക്കൈ സ്വദേശിയായ ഷാജികുമാറിൻ്റെ ആദ്യ നോവലാണ് മരണവംശം. നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഷാജികുമാർ കന്യക ടാക്കീസ്, ടേക്ക് ഓഫ്, ടീച്ചർ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ്

Jun 9, 2026 - 08:00
 0
പി വി ഷാജികുമാറിനും, പി എൻ ഗോപീകൃഷ്‌ണനും എൻ പ്രഭാകരനും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങൾക്ക് പി വി ഷാജികുമാർ (നോവൽ), പി എൻ ഗോപീകൃഷ്‌ണൻ (കവിത), എൻ പ്രഭാകരൻ (കഥ) എന്നിവർ അർഹരായി. ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. 

യുവ സാഹിത്യകാരന്മാരിൽ ശ്രദ്ധേയനായ പി വി ഷാജികുമാറിൻ്റെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മരണവംശം എന്ന നോവലാണ് പുരസ്കാരത്തിനർഹമായ കൃതി. ബെന്യാമിൻ, എൻ ശശിധരൻ, സന്തോഷ് ഏച്ചിക്കാനം എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. കാസർകോട് മടിക്കൈ സ്വദേശിയായ ഷാജികുമാറിൻ്റെ ആദ്യ നോവലാണ് മരണവംശം. നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഷാജികുമാർ കന്യക ടാക്കീസ്, ടേക്ക് ഓഫ്, ടീച്ചർ തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ തിരക്കഥാകൃത്ത്. മാതൃഭൂമി കൊച്ചി യൂണിറ്റിൽ ഡിജിറ്റൽ വിഭാഗത്തിൽ നറേറ്റീവ് കണ്ടൻ്റ് ഹെഡ് ആയി ജോലി ചെയ്യുന്നു.

ഉണ്ണി ആർ, പി കെ ഹരികുമാർ, വി ഷിനിലാൽ എന്നിവരടങ്ങിയ സമിതിയാണ് എൻ പ്രഭാകരൻ്റെ ഒരുപിടി ഉപ്പ് മികച്ച കഥയായി തിരഞ്ഞെടുത്തത്. വടക്കൻ കേരളത്തിൻ്റെ നിറവും മണവും നിറയുന്ന സാങ്കൽപിക കഥാഭൂമികയാണ് എൻ പ്രഭാകരൻ്റെ രചനകളുടെ പ്രത്യേകത. കണ്ണൂർ ജില്ലയിലെ പറശിനിക്കടവ് സ്വദേശിയായ അദ്ദേഹം ഏറെക്കാലമായി ധർമ്മമടത്താണ് താമസം. കഥാസമാഹാരങ്ങളും നോവലുകളും ലഘുനോവലുകളും നാടകങ്ങൾ, ലേഖനസമാഹാരങ്ങൾ, ആത്മകഥാകുറിപ്പുകൾ, യാത്രാവിവരണം തുടങ്ങി അമ്പതിലേറെ കൃതികൾ ശേഖരിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടേതുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി.

പി പി രാമചന്ദ്രൻ, ഡോ.മ്യൂസ്‌മേരി ജോർജ്, സജയ് കെ വി എന്നിവരടങ്ങിയ സമിതിയാണ് പി എൻ ഗോപീകൃഷ്ണൻ്റെ തകർന്ന പള്ളിയാണ് വലിയ പള്ളി എന്ന കവിതാസമാഹാരം തിരഞ്ഞെടുത്തത്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം സ്വദേശിയായ ഗോപീകൃഷ്‌ണൻ കവിയും പ്രഭാഷകനുമാണ്. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുകൂടിയായ അദ്ദേഹം കെഎസ്എഫ്ഇയിൽ റിട്ട. ചീഫ് മാനേജറാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow