ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി മരിച്ചു; ബന്ധുക്കളെ തേടി കാസർഗോഡ് പൊലീസ്
കാസർകോട്: പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിൽ താമസിച്ചുവരികയായിരുന്ന കാസർകോട് സ്വദേശിയായ ഗോകുൽദാസ് (62) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗോകുൽദാസിനെ ഏറ്റെടുക്കാൻ ബന്ധുക്കളോ മറ്റ് ആരുമോ മുന്നോട്ടുവരാതിരുന്നതിനെ തുടർന്ന് മൂന്ന് വർഷം മുമ്പ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ നിർദേശപ്രകാരമാണ് ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. കിടപ്പുരോഗിയായി കഴിഞ്ഞിരുന്ന ഗോകുൽദാസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മൃതദേഹം നിലവിൽ പയ്യന്നൂർ പ്രിയദർശിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗോകുൽദാസിനെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കകം കാസർകോട് ടൗൺ പൊലീസിനെയോ ഹോപ്പ് പുനരധിവാസ കേന്ദ്രം അധികൃതരെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ ആരും അവകാശവാദവുമായി എത്താത്തപക്ഷം നിയമനടപടികൾ പൂർത്തിയാക്കി ജനപ്രതിനിധിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിക്കുമെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?