കാർ കത്തി പൊള്ളലേറ്റ യുവാവ് മരിച്ചു.
തേഞ്ഞിപ്പാലം: കാർ കത്തി ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി പൊറോളി, ആദിൽ ആരിഫ് ഖാനാ(30)ണ് മരിച്ചത്. കഴിഞ്ഞ ഇരുപത്തിയൊന്നാം തിയ്യതി രാത്രി ചെനക്കലങ്ങാടിയിലുള്ള വീടിന്റെ മുന്നിലായിരുന്നു അപകടം നടന്നത്. ഓഫായിപ്പോയ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടെ പുകയുയരുകയും, കാർ കത്തുകയുമായിരുന്നു. കാറിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ആദിലിന്ന് സാരമായ പൊള്ളലേറ്റു. ഉടൻ തന്നെ ചേളാരിലെയും, പിന്നീട് കോഴിക്കോട്ടേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞദിവസം വിദഗ്ധ ചികിത്സക്കായി ഡൽഹിയിലെ എയിംസിലേക്ക് കൊണ്ടുപോയെങ്കിലും ചൊവ്വാഴ്ച പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ദുബായിൽ ബിസിനസ് നടത്തുന്ന ആദിൽ തിരിച്ചു പോകാൻ ഇരിക്കെയാണ് അപകടം നടന്നത്.
What's Your Reaction?