അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.
ആലപ്പുഴ: അരൂരിൽ മേൽപ്പാലത്തിൻ്റെ ഗാർഡറുകൾ തകർത്തുവീണ് അപകടം. ഗാർഡനടിയിൽ കുടുങ്ങിയ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കുമ്പോള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ നിലം പതിച്ചാണ് അപകടമുണ്ടായത്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തിൽ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കൂറാണ് അപകടം നടന്നത്. മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. ഗാർഡറിൻ്റെ ഒരു ഭാഗം ക്രെയിനുകൾ ഉപയോഗിച്ച് ഉയർന്നത് വാഹനം പുറത്തെടുത്തു. സംഭവത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?