ഏഴ് രാജ്യക്കാർക്കുണ്ടായിരുന്ന വിലക്ക് നീക്കി കുവൈത്ത്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, സിറിയ ജോർദാൻ ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കാണ് നിരോധനം ഉണ്ടായിരുന്നത്.

Jan 25, 2025 - 13:18
Jan 25, 2025 - 13:20
 0
ഏഴ് രാജ്യക്കാർക്കുണ്ടായിരുന്ന വിലക്ക് നീക്കി കുവൈത്ത്.

വിനോദസഞ്ചാരം മേഖലയ്ക്ക് കരുത്തേകുക എന്ന ലക്ഷ്യത്തോടെ ഏഴ് രാജ്യക്കാർക്കുണ്ടായിരുന്ന വിലക്ക് കുവൈത്ത് നീക്കി.

 പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ ഇറാഖ് സിറിയ ജോർദാൻ ഇസ്രയേൽ എന്നീ രാജ്യക്കാർക്ക് കുവൈത്ത് വിസ നിരോധനം ഏർപ്പെടുത്തിയിരുന്നത്.

 വിനോദസഞ്ചാരമേഖലയെ ഊതിതപ്പെടുത്തുന്നതിന് ഭാഗമായാണ് വിസാ നിയമങ്ങൾ സുതാര്യമാക്കിയത് എന്നും എല്ലാ രാജ്യക്കാരെയും കുവൈത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും റസിഡൻസി അഫയേഴ്സ് സെക്ടറിലെ സ്പെഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹമദ് അൽ റുവൈഹ് പറഞ്ഞു. നിലവിൽ 52 രാജ്യക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കും. ജിസിസി രാജ്യക്കാർക്ക് അതിർത്തി കവാടങ്ങളിൽ തന്നെ ടൂറിസ്റ്റ് വിസക്കായി എളുപ്പത്തിൽ അപേക്ഷിക്കാം.

 മറ്റു രാജ്യക്കാർക്കായി സന്ദർശക ടൂറിസ്റ്റ് വിസകളും നൽകി വരുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow