കടമായി വാങ്ങിയ പണം തിരികെ നൽകിയില്ല; സിനിമ സംവിധായകനെതിരെ കേസ്
ബേളൂർ അഞ്ചാം വയലിലെ രാകേഷ് കുമാറിന്റെ ഭാര്യ കെ ഫാത്തിമത്ത് സുഹറ എന്ന ശിവാഞ്ച(35)യുടെ പരാതിയിൽ സംവിധായകൻ പയ്യന്നൂർ ശ്രീ മുകാംബിക കമ്മ്യൂണികേഷനിലെ ഗിരീഷ് കുമാറി (50)നെതിരെയാണ് അമ്പലത്തറ പോലീസ് കേസെടുത്തിട്ടുള്ളത്
കാഞ്ഞങ്ങാട്: സിനിമ സംവിധായകന് കടമായി നൽകിയ പണം തിരികെ നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം അമ്പലത്തറ പോലീസ് കേസെടുത്തു. ബേളൂർ അഞ്ചാം വയലിലെ രാകേഷ് കുമാറിന്റെ ഭാര്യ കെ ഫാത്തിമത്ത് സുഹറ എന്ന ശിവാഞ്ച(35)യുടെ പരാതിയിൽ സംവിധായകൻ പയ്യന്നൂർ ശ്രീ മുകാംബിക കമ്മ്യൂണികേഷനിലെ ഗിരീഷ് കുമാറി (50)നെതിരെയാണ് കേസെടുത്തിട്ടുള്ളത്. മകളെ സിനിമയിൽ അഭിനയിച്ചതിന്റെ പരിചയത്തിൽ ആണത്രേ യുവതി സിനിമാ സംവിധായകന് പണം കടമായി നൽകിയത്. കുറിഞ്ഞി എന്ന സിനിമയിലും ടെലിഫിലിമിലും മകളെ അഭിനയിപ്പിച്ച സംവിധായകനാണ് യുവതിയിൽ നിന്നും പണം കൈപ്പറ്റി വഞ്ചിച്ചത്. 3 ലക്ഷം രൂപ ചോദിച്ചെങ്കിലും ബാങ്ക് വഴി 90,000 രൂപ നൽകി 2024-ൽ ആറുമാസം കഴിഞ്ഞ് നൽകാമെന്ന് പറഞ്ഞാണ് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.
What's Your Reaction?