ഖത്തറിലെ ഒരു കാസര്‍കോടൻ കൂട്ടായ്മയായ ക്യൂട്ടിക്ക് ഇരുപതാം വാര്‍ഷികം ആഘോഷിച്ചു
ദോഹ: ഖത്തറിലെ കാസർകോടൻ കൂട്ടായ്മയായ ക്യൂട്ടിയുടെ ഇരുപതാം വാർഷിക യോഗം ദോഹയിലെ സൈത്തൂൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ ലുക്ക്മാനുൽ ഹക്കിം അധ്യക്ഷത വഹിച്ചു. സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈനുൽ അബിദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും വ്യാപാര മേഖലകളിൽ അനുയോജ്യമായ സഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലും ക്യൂട്ടിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ തലമുറയെ വാർത്തെടുക്കാൻ എ.ഐ. പോലുള്ള സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും, വരാനിരിക്കുന്ന 25 വർഷം എ.ഐയുടെതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിജയം നേടിയ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിൽ ക്യൂട്ടി മുന്നോട്ടുവരുന്നത് അവരുടെ തുടർപഠനത്തിന് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്‌സിക്യൂട്ടീവ് ഡയറക്ടർ ആദം കുഞ്ഞി സ്വാഗതം ആശംസിച്ചു. അക്കൗണ്ടന്റ് ഹാരിസ് പി.എസ് വാർഷിക റിപ്പോർട്ടും ഓഡിറ്റർ മൻസൂർ മുഹമ്മദ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് അംഗം ബഷീർ സ്രാങ്ക് നന്ദി രേഖപ്പെടുത്തി.
2025-26 അധ്യയന വർഷത്തിൽ അക്കാദമിക് തലത്തിലും പത്താം, പ്ലസ് ടു ക്ലാസുകളിലും ഉന്നത വിജയം നേടിയ ക്യൂട്ടി അംഗങ്ങളുടെ മക്കളെ യോഗത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു. എക്‌സിക്യൂട്ടീവ് സെക്രട്ടറി അബ്ദുല്ല ത്രീസ്റ്റാർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഖാദർ ഉദുമ, ഷഹിൻ എം.പി, ഇഖ്ബാൽ ആനബാഗിൽ, അലി ചേരൂർ എന്നിവർ സംസാരിച്ചു.
What's Your Reaction?