ഗാര്‍ഹിക പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 29 രൂപ

Jun 7, 2026 - 07:42
 0
ഗാര്‍ഹിക പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 29 രൂപ

  ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില രാജ്യത്ത് വീണ്ടും വർദ്ധിപ്പിച്ചു. എൽപിജി സിലിണ്ടറിന് 29 രൂപയാണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്. വില പുതുക്കിയതോടെ കേരളത്തിൽ 14.2 കിലോ ഗ്രാം സിലിണ്ടറിന്റെ വില 951 രൂപ കടന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില ഉയർത്തുന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം രാജ്യതലസ്ഥാനമായ ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്നും 942 രൂപയായി ഉയർന്നു. കഴിഞ്ഞ മാർച്ച് മാസത്തിൽ സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളും അതുമൂലമുണ്ടായ ആഗോള ഊർജപ്രതിസന്ധിയുമാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ മാസം ആദ്യം വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിലും 42 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സാധാരണക്കാരെ ബാധിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയും വർദ്ധിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow